Kerala Malayalam Song Lyrics Page 9391 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9391

malayalam 9340


കാത്തിരുന്ന രാവു് പൂത്ത പൊന്കിനാവു്
പ്രേമവെണ്ണിലാവു് ഓമല്പ്പെണ്കിടാവു്
വിരിയുന്നു മുന്നില് സ്വര്ഗ്ഗം
മതിയിനി നാണംവരുമീ വനക്കിളിയേ
മധുവിധുവല്ലേ അണയൂ കളമൊഴിയേ

കാത്തിരുന്ന രാവു് പൂത്ത പൊന്കിനാവു്
പ്രേമവെണ്ണിലാവു് ഓമല്പ്പെണ്കിടാവു്

മൊഞ്ചത്തിപ്പെണ്ണേ നീയെന് കണ്ണിന്മണിയായി
ഖല്ബിനുള്ളില് മുഴങ്ങിയല്ലോ ബിസ്മില്ലാ ശഹനായി
(മൊഞ്ചത്തിപ്പെണ്ണേ)
പെരുന്നാള് പിറയായി മുഹബത്തിന് തളിരായി (2)
മാപ്പിളപ്പാട്ടണിയും തേനലയായു് നീ
വരുമെന്നിനി മുല്ലപ്പൂമുഖം ഒന്നു കണ്ടോട്ടേ

കാത്തിരുന്ന രാവു് പൂത്ത പൊന്കിനാവു്
പ്രേമവെണ്ണിലാവു് ഓമല്പ്പെണ്കിടാവു്

കണ്മണി സഞ്ചരിച്ചാല് പുഞ്ചിരിക്കും പാദസ്വരം
കാവ്യമയമാക്കിയുള്ളം കല്യാണനാദസ്വരം
(കണ്മണി )
കടമിഴിക്കറുപ്പും കവിളിണത്തുടുപ്പും (2)
എന്തേ ദിനരാത്രങ്ങള് നെയ്തെടുക്കുന്നു
വരു മെല്ലെ നീ ചെല്ലമേനി ഞാന് ഒന്നു പൂണ്ടോട്ടേ

(കാത്തിരുന്ന രാവു് )
കാത്തിരുന്ന രാവു് പൂത്ത പൊന്കിനാവു്
പ്രേമവെണ്ണിലാവു് ഓമല്പ്പെണ്കിടാവു്
Read More

Kerala Malayalam Song Lyrics Page 9392 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9392

malayalam 9340


കണ്ണാടിക്കവിളിലെ കല്യാണസൗഗന്ധികം
മെല്ലെ ഞാനോന്നിറുത്തോട്ടെ
രതിമോഹിനീ…രസരഞ്ജിനീ…
ഹേയ്..കനവില് നിനവില് മധുരം നീയല്ലോ…
നെഞ്ചില് വാഴുമെന് പ്രാണേശ്വരാ…
(കണ്ണാടിക്കവിളിലെ….)

അല്ലിപ്പൂവില് ശലഭം വന്നൂ
സുന്ദരീ ആടു നീ….
കല്ലോലനിരയില് മന്ദാരത്തോണി
ഹൃദയംപോലെ ഇളകിയാടി
പൊന്പൂക്കളോ നിന്മേനിയില്
രോമാഞ്ചമോ കണ്മണീ പറയൂ നീ….
കരയും തേനലയും പുല്കുമ്പോള്
എന്മോഹം രാഗതീരങ്ങളായ്….
(കണ്ണാടിക്കവിളിലെ….)

മെല്ലെമെല്ലെ വരൂ നീ പ്രിയാ
നല്കിടാം തേന്കണം
നെയ്യാമ്പല്പോലെ നിന് മണിച്ചുണ്ടില്
ചിരിതന് പൂവോ പ്രേമക്കിനാവോ
നീലാംബരം നീരാഴിയില്
കണ്ണാടി നോക്കുന്നിതാ പ്രിയതമാ
കവിളില് നിന് ചൊടിയില്
സിന്ദൂരം ചാലിച്ചോ..
മന്മഥന് മോഹനന്…..
(കണ്ണാടിക്കവിളിലെ….)

Read More

Kerala Malayalam Song Lyrics Page 9393 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9393

malayalam 9340


തങ്കവിളക്കാണമ്മ…
നെഞ്ചിലെ മന്ത്രക്കനിവാണമ്മ..
അമ്മ……..(തങ്ക…)
ഉദയക്കതിരു നിറച്ചൊരു സ്വര്ഗ്ഗ-
പ്പൂങ്കുടമാണെന്നമ്മ…അമ്മ…..
(തങ്ക വിളക്കാണമ്മ……)

അമ്മതന് പൂപ്പിറന്നാളിനു്
ഇന്നന്നപൂർണ്ണേശ്വരി വരവുണ്ടു്(അമ്മതന്…)
എഴരപ്പൊന്നാനക്കാഴ്ചയുണ്ടു്
ഉള്ളില് ഗോശാലകൃഷ്ണന്റെ കേളിയുണ്ടു്(എഴരപ്പൊന്നാന..)
മുക്കുറ്റിക്കുന്നേല് ഒപ്പനയില്
ഓശാനപ്പാട്ടിന്റെ ഈരടിയില്
തുള്ളിത്തുടിക്കുന്ന പൈതങ്ങളില്
മംഗളമേകുന്ന മേളമുണ്ടു്…(മുക്കുറ്റിക്കുന്നേല് )

താലീപ്പീലി പാടിത്തരും
പായസം കോരിത്തരും..അമ്മ…(താലീപ്പീലി..)
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ
കൈയിലെടുത്തു തരും…
ചിന്ദൂരക്കുറി തൊട്ടു തരും
പട്ടുറുമാല് തുന്നിത്തരും..അമ്മ..(ചിന്ദൂരക്കുറി..)
പൂമലരായിരം പൂങ്കവിളില്
തന്നു കൊതിപ്പിക്കും…..
(തങ്ക വിളക്കാണമ്മ….)

ഓരോ കാലടിച്ചോടിലും
സംഗീതധാരാ വീചികളോര്മ്മച്ചിന്തായ്
ഓരോ കുമ്പിള്പ്പൂവിലും
ജീവിത ചെമ്പനീര് തുള്ളികള് കണ് തുറക്കാന്
ആയിരം പൌർണ്ണമി കാണുവോളം
അമ്മയ്ക്കായുരാരോഗ്യങ്ങള് നല്കേണം(ആയിരം…)
ദൈവം നല്കേണം…..
ഇനിയും ജന്മമുണ്ടെങ്കിലെന്നമ്മതന്
ഓമനയായ് ഞാന് പിറക്കേണം…(ഇനിയും…)
(തങ്ക വിളക്കാണമ്മ……)

Read More

Kerala Malayalam Song Lyrics Page 9394 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9394

malayalam 9340


നന്ദനം പൂകും കിനാവില്
പൊന്നും ചെമ്പകം പൂക്കുന്ന നേരം(നന്ദനം ….)
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
എന് കാമനവീണയില് അനുരാഗം മീട്ടിയ
ദേവഗൌതമനാരോ…ദേവഗൌതമനാരോ..
(നന്ദനം….)

ഞാനെന്റെ ഈറന് മുടിയിഴയില്
നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ
നെഞ്ചിലെ രാഗനിളാനദിയില്
സ്നേഹഗീതം തിരയിളകുമ്പോള് (ഞാനെന്റെ….)
ജന്മാന്തരങ്ങളില് കൈവിട്ടു പോയൊരീ
മോഹമഞ്ജീരങ്ങള് തന്നതാരോ…(ജന്മാന്തരങ്ങളില്..)
(നന്ദനം….)

നാണം തുളുമ്പുന്ന കളമൊഴിയേ
നിന്നോടാരോതി ഈ ഗാനമാലികകള്
രാക്കൊമ്പിലാടുന്ന മണിമുകിലേ
നിനക്കാരേകി പാലോളിപ്പൂനുരകള് (നാണം തുളുമ്പുന്ന..)
ചന്ദനനൌകയില് തൂവാനം താണ്ടിയ
ഗന്ധര്വ്വനോ സ്വപ്നകാമുകനോ…(ചന്ദന…)
(നന്ദനം….)

Read More

Kerala Malayalam Song Lyrics Page 9395 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9395

malayalam 9340


ഓ ..ഓ…ഓ..
ല ല ലാ ..ല ല ലാ …ല ല ലാ
സീതക്കിളീ ….സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ ..(2)
സ്വര്ണ്ണത്തൂവല് ചിറകുമായ് നീയെന്റെ
സ്വപ്നമേടയിയിലൊന്നുവരൂ ..നീ
ഒരുങ്ങി വരൂ..
സീതക്കിളീ …സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ..

നാല്പാമാരക്കുളിര് പൊയ്കയില് മുങ്ങി ഞാന്
നാലാം കുളി കഴിഞ്ഞെത്തിടുമ്പോള് ..(2)
ഈറന് പൊതിഞ്ഞ നിന് പൂമേനി പുല്കി ഞാന്
മാറോടണയ്ക്കുമ്പോള് …(2)
നിന്റെയിക്കിളിപ്പൂവുകള്ക്കുള്ളില്
വീണു മയങ്ങും ഞാന് ..
സീതക്കിളീ…സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ..

നാലമ്പലത്തില് പ്രദക്ഷിണം വെച്ചു ഞാന്
നൈവേദ്യവുമായ് വന്നെത്തുമ്പോള് ..(2)
നീള്മുടി മൂടും നിന് വീണക്കുടങ്ങള് ഞാന്
തഴുകിയുണര്ത്തുമ്പോള്..(2)
നിന്റെ കോരിത്തരിപ്പിന്റെ ചിപ്പിയില്
മുത്തായ് മാറും ഞാന്

(..സീതക്കിളീ …) (2)

Read More

Kerala Malayalam Song Lyrics Page 9396 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9396

malayalam 9340


വെൽക്കം വെൽക്കം…ഓ മൈ ഡാർളിങ്ങ് ഡാർളിങ്ങ്
വെൽക്കം വെൽക്കം…ഓ മൈ ഡാർളിങ്ങ് ഡാർളിങ്ങ്….
സൗന്ദര്യമേ നിന്റെ സംഗീതം
ഈ മനസ്സിന്റെ താളങ്ങൾ തെറ്റുന്നു
മോഹത്തേരേറി….എന്നിൽ അണയൂ നീ…
(വെൽക്കം വെൽക്കം…)

സഖിയെന്റെ സ്വപ്നത്തിൽ ഉണരുന്നൂ എൻ മോഹങ്ങൾ
മനസ്സിന്റെ പൊൻ കിളിവാതിൽ തുറക്കുന്നൂ ആ നിമിഷങ്ങൾ…
ഉള്ളം തുടിക്കുന്നൂ…മോഹം ഉണർത്തുന്നൂ
സൗന്ദര്യമേ നിന്നെ പുൽകാൻ…
നെഞ്ചിൻ തുടിതാളം കേൾക്കുന്നു സംഗീതം
സുന്ദരി നീയെന്നിൽ വരുമോ…..
വന്നു ഞാൻ കണ്ടു…എൻ ഹൃദയം തുടി കൊട്ടി
ഒരു നൃത്തം നീ ആടി…എൻ ഹൃദയത്തിൻ താളത്തിലായ്…
(വെൽക്കം വെൽക്കം…)

ഇളങ്കാറ്റിൽ ചെറുതാളത്തിൽ ഉലയുന്ന നിൻ കാർകൂന്തൽ
തഴുകുന്നൂ എൻ മോഹങ്ങൾ…മീട്ടുന്നൂ ആ സംഗീതം
സൗന്ദര്യധാമമേ…ഒന്നെന്നിൽ അണയൂ…
മോഹങ്ങൾ തഴുകിയുണർത്തൂ….
എന്നിൽ വികാരങ്ങൾ പീലിവിടർത്തുന്നു
സുന്ദരി എന്നിലേയ്ക്കണയൂ….
ദാഹം എൻ മോഹം ഉണർത്തും വികാരം
ഒരു ശ്രുതിയായ് ഒരു സ്വരമായ് ഒരു ലയമായ്
ഒന്നായിതാ….
(വെൽക്കം വെൽക്കം…)

Read More

Kerala Malayalam Song Lyrics Page 9397 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9397

malayalam 9340മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ
കരിനീലമഴമേഘമറയില് കിനിയുന്ന കനിവിന്റെ അമൃതേ
പൂജാരിയില്ലാത്ത പൂമനയില് പൂവമ്പനാമെന്റെ പൂങ്കൊടിയേ
വരമഞ്ഞള് തിലകങ്ങള് ഇനി നാമണിയും
മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ

മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരില് മഴനീരില് മാനം മറന്നമ്മ തേങ്ങും
ചിതറിയ മഴക്കാറിനുള്ളിലും വിധിയുടെ നിധിശേഖരങ്ങളോ
മൈനക്കുരുവീ വാ വാ മനസ്സിലെ അറയില്
മധുവിധു നിഴലില്, നുഴയുക നിനവേ, നുകരുക കനവേ
നോവേ നീ ചാരൂ നിലാവേ
മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ

കാറ്റിന്റെ കൈവന്നു തഴുകുന്ന കവിളിന്റെയോരം തലോടുന്ന രാവില്
രതിയുടെ കളിവീണ മീട്ടുവാന് മതികല അലിയുന്ന വേളയില്
മേളക്കുതിരേ വാ വാ, നിറപറചൊരിയും നിളജലമുതിരും
പുലരികളടിയും പുതിയൊരു കടവില് പൂന്തോണിയൂട്ടും കിനാവേ
(മുള്ക്കൂടിനുള്ളില്…)

Read More

Kerala Malayalam Song Lyrics Page 9398 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9398

malayalam 9340


മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ
കരിനീല മഴമേഘമറയില് കിനിയുന്ന കനിവിന്റെ അമൃതേ
പൂജാരിയില്ലാത്ത പൂമനയില് പൂവമ്പനാമെന്റെ പൂങ്കൊടിയേ
വരമഞ്ഞള് തിലകങ്ങള് ഇനി നാമണിയും
മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ

മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരില് മഴനീരില് മാനം മറന്നമ്മ തേങ്ങും
ചിതറിയ മഴക്കാറിനുള്ളിലും വിധിയുടെ നിധിശേഖരങ്ങളോ
മൈനക്കുരുവീ വാ വാ മനസ്സിലെ അറയില്
മധുവിധുനിഴലില്, നുഴയുക നിനവേ, നുകരുക കനവേ
നോവേ നീ ചാരൂ നിലാവേ
മുള്ക്കൂടിനുള്ളില് നിന്നേതോ മൂവന്തിയില് പൂത്തപൂവേ

കാറ്റിന്റെ കൈവന്നുതഴൂകുന്ന കവിളിന്റെയോരം തലോടുന്ന രാവില്
രതിയുടെ കളിവീണമീട്ടുവാന് മതികല അലിയുന്ന വേളയില്
മേളക്കുതിരേ വാ വാ, നിറപറചൊരിയും നിളജലമുതിരും
പുലരികളടിയും പുതിയൊരു കടവില് പൂന്തോണിയൂട്ടും കിനാവേ
(മുള്ക്കൂടിനുള്ളില്…)

Read More

Kerala Malayalam Song Lyrics Page 9399 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9399

malayalam 9340


ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ചുമ്മാ
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ചുമ്മാ

കാനേത്തിന് നാള് ഒപ്പന പാടാന്
കാറ്റ് നെയ്യണ ശീല് - ആഹ
കന്നിപ്പെണ്ണിന് കസവ് തട്ടം
പൊന്നണിഞ്ഞ നിലാവ് (കാനേത്തിന് )

കല്ക്കണ്ടത്തിന് തരിമണിയായ് നിന്
ഖല്ബിലലിഞ്ഞ കിനാവ് - ഇനി
അത്തറില് മുക്കിയൊരുങ്ങി വരുമ്പോള -
തൊത്തിരിയുണ്ടേ ചേല് (കല്ക്കണ്ടത്തിന് )
(കാനേത്തിന് )
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ചുമ്മാ
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ

നക്ഷത്രത്തിന് കല്ലുകള് മിന്നണ
നല്ലൊരു മുത്താറ്റ് - കാതില്
രാപ്പകലിന് പ്രാവുകള് കുറുകണ
പൊന്നിന്റെ അലുക്കത്ത് (നക്ഷത്രത്തിന് )
വരവായീ … തരമൊത്തു തവ മാരന്
പുത്തന് കഥകള് ചൊല്ലി മയങ്ങണ മണിമാരന്
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ചു - ചു - ചുമ്മാ
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ഹേ - (കാനേത്തിന് )

നറു മഞ്ഞിന്നത്തറില് നാണം
കുട ചൂടും തത്തമ്മേ
ഇണ മാനോടും മിഴികളിലെഴുതാന്
മോഹബ്ബത്തിന് ചുറുമയുമായി (നറു)
വരവായീ … തരമൊത്തു തവ മാരന്
പുത്തന് കഥകള് ചൊല്ലി മയങ്ങണ മണിമാരന്

ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ചുമ്മാ
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ഹേ - (കാനേത്തിന് )
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ
ധിന്ന ധിനാ ധിന്ന ധിനാ ധിന്ന ധിനാ - ചുമ്മാ …..
Read More

Kerala Malayalam Song Lyrics Page 9400 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9400

malayalam 9340

ആരാരുമറിയാതെ ഒഴുകുന്ന കാലം
ആടുന്നതീ ഇന്ദ്രജാലം (2)
ഈ സന്ധ്യകൾ ഈ രാവുകൾ മായും
നീർപ്പൂക്കളാൽ ഈയോർമ്മകൾ
പൂപ്പാലികയേന്തി വരും
(ആരാരും…)

വേനലിലൊരു മഴ വരും അതു നിൻ
രുചികര
ജീവിതമൊരു മലർവനിയായ് മാറ്റും
പാടാത്ത പാട്ടിന്റെ രാഗം പോലെ
പാലൂറും അമ്മ തൻ നെഞ്ചിൽ
നീരാടി താറാടി പൂ ചൂടി തായോ
ഏഴേഴു മാനത്തെ തുമ്പിൽ
ഏകാന്ത മാനസ തുമ്പിൽ
ഏതേതു ലോകങ്ങൾ കണ്ടത് നെയ്യുന്നു
(ആരാരും…)

രാവിനുമൊരു പകൽ അതിലൊരു
കുന്നിൻ മുടി എന്നു പഴയ
ജീവികളുടെ പൊരുളറിയും നേരം
തോരാത്ത ദുഃഖങ്ങൾ പോലും ഏതോ
പൂമാരി പെയ്യുന്നു മുന്നിൽ
ഓരോന്നുമോരോന്നും ഓർമ്മിച്ചു വായോ
ഓടാമ്പൽ മാറ്റി എൻ തത്തേ
രാമായണത്തിലെ തത്തേ
രാപ്പകൽ ചിറകുള്ള തത്തേ
(ആരാരും…)

Read More

Kerala Malayalam Song Lyrics Page 9401 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9401

malayalam 9340


കൂടൊഴിഞ്ഞ കിളി വീട് തേടി വരുമോ നീ
ഇനി ശ്യാമ സന്ധ്യകളില് ദീപമായ് തെളിയുമോ നീ
നെഞ്ചില് പാദസരങ്ങള് തേങ്ങും രാവില്
മൂക നിലാവല വീണു മയങ്ങിയ
നൊമ്പരമിന്നും നിന്നെച്ചൊല്ലി കേഴുകയായി
കണ്ണില് നിറയും ശാരികേ
പീലിക്കൂട്ടില് നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )

തണലുമായ് വഴിയരികിലും
പ്രിയ ജനകനായ് തഴുകി നിന്നു ഞാന്
ഉടയമായ് മിഴിയെഴുതാവേ
തവ ജനനിപോല് അഴക് തന്നു ഞാന്
ഒഴിയുമീ കൂട്ടിനിരവുകള്ക്കിന്നു
വിരഹമീ കഥയില് നീയാരോ
പിരിയുമീ ബന്ധം ഇടറുമാ രാഗ
മധുരമാം നിഴലില് നീയാരോ
പീലിക്കൂട്ടില് നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )

ചിരിയുമായ് കുളിരരുവിപോല്
ഇനിയൊഴുകുമോ ഹൃദയ ഗീതം
തളരുമീ വനലതികകള്
തളിരണിയുമോ പുതു പുലരിയില്
ഒടുവിലീ സ്നേഹ മുറിവുകള്ക്കുള്ളില്
എരിയുമീ കനലില് നീയാരോ
ഒഴുകുമീ ബാഷ്പ സരയുവില് തേങ്ങി
ഇടറുമെന് ചിറകില് നീയാരോ
പീലിക്കൂട്ടില് നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )
Read More

Kerala Malayalam Song Lyrics Page 9402 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9402

malayalam 9340


വൈശാഖപ്പൂന്തിങ്കള്
നിറമിഴിയെഴുതിയ നവവധു ഇവള്
വന്നല്ലോ നിന് മുന്നില് … ഓ …
ഒന്നാകും താരാട്ടിന്
മധുരിമയൊഴുകിയ കുളിരലകളില്
മുങ്ങുന്നു രാവെല്ലാം … ഓ …
(വൈശാഖപ്പൂന്തിങ്കള് )

വലം വച്ച് പുല്കും ഇളം കാറ്റ് പോലെ
വസന്തങ്ങള് തേടും കുയില്പ്പാട്ട് പോലെ (വലം )
എന്റെ മണ് ചെരാതില് ആദ്യ നാളമായി വന്നു നീ
സന്ധ്യകള്ക്ക് കുങ്കുമം കടം കൊടുത്തു നിന്നു നീ
(വൈശാഖപ്പൂന്തിങ്കള് )

മണിച്ചെപ്പിലേതോ നിലാപ്പൊട്ടു പോലെ
മനസ്സിന്റെ കോണില് മയില്പ്പീലി പോലെ (മണിച്ചെപ്പില് )
മൂകമെന് വിപഞ്ചിയില് തളിര്ത്ത രാഗമായി നീ
ദേവലോക വാതില് ചാരി എന്നെയോര്ത്ത് നിന്നു നീ
(വൈശാഖപ്പൂന്തിങ്കള് )
Read More

Kerala Malayalam Song Lyrics Page 9403 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9403

malayalam 9340


നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്
പിച്ചകവല്ലിക്കും ജന്മനാള് …ജന്മനാള്
ആതിരേ നീയുമെന് തോഴിയും
ഓര്മ്മതന് മോതിരം മാറുന്ന വെണ്ണിലാവ്
(നക്ഷത്ര)

ചിറകുണക്കാന് വരും വെയില്ക്കിളി നമ്മുടെ
ചിരി കേട്ടു കോരിത്തരിച്ചു പോയോ
(ചിറകുണക്കാന് )
ചിലമ്പിട്ട പുഴയുടെ കളിമുത്ത് കവരുന്നൊ -
രിളം തെന്നലിപ്പോള് ഉറങ്ങിയോ
ഉണര്ന്നിരിക്കാം നമ്മള് ഉണര്ന്നിരിക്കാം
ഉയിരിന്റെ തമ്പുരു ശ്രുതി ചേര്ക്കാം
(നക്ഷത്ര)

തുയിലുണര്ത്താന് വരും പാണന്റെ തുടിയിലും
ത്രിപുടയായ് ഉണരുന്നു നിന്റെ മോഹം
(തുയിലുണര്ത്താന് )
തിരിവെയ്ക്കും പുലരിതന് ചെന്തളിര് ചുണ്ടിലും
തിരുമധുരം പോലെ ഈ ഒരു രഹസ്യം
ഇനിയുറങ്ങാം നമ്മള്ക്കിനിയുറങ്ങാം
ഇഴനേര്ത്ത സ്വപ്നങ്ങള് പുതച്ചുറങ്ങാം
(നക്ഷത്ര)Read More

Kerala Malayalam Song Lyrics Page 9404 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9404

malayalam 9340മഴവിൽക്കുടന്ന മിഴിയിൽ ചൊരിഞ്ഞോരഴകിൻ തുഷാരമലരേ (2)
ചുണ്ടിൽ തേനൂറുന്നു ചങ്കിൽ തീ പാറുന്നു
മങ്കപ്പൂവമ്പെയ്തു വരുമോ
ഒരായിരം പൂ ചൂടി നിന്നെ കാണാനായ്
ഞാനാകാശത്തേരിൽ വന്നു
(മഴവിൽക്കുടന്ന….)

കള്ളിപ്പെണ്ണേ നിന്റെ മെയ്യഴകിൻ പീലിയെല്ലാം മെല്ലെ വിടർന്നു
വൃന്ദാവനത്തിലെ പുല്ലാങ്കുഴൽ വിളി മധുമഴ പെയ്യുമീ രജനിയിതാ (2)
കുളിരിൽ ചാഞ്ചാടും ഈ കദളിപ്പൂമേട്ടിൽ
ഒരുമിച്ചൊന്നാകാം ഈ കറുകപ്പുൽക്കൂട്ടിൽ
നിന്റെ സ്വന്തം ഈ വസന്തം പൂക്കും രാവ്
(മഴവിൽക്കുടന്ന….)

അല്ലിപ്പൂവേ നിന്റെ പൊന്നിതളിൻ കാതിലല്ലോ വന്നു വിളിച്ചു
പൂവംകുരുന്നിന്റെ പുന്നാര പാൽചിരി കളമൊഴി പകരുമീ പുളിനമിതാ (2)
തിരയിൽ നീരാടാമീ തെളിനീർ പൊയ്കകളിൽ
ഒരുമിച്ചൊന്നാകാമീ പവിഴക്കുമിളകളിൽ
എന്റെ സ്വന്തമീ വസന്തം പൂക്കും രാവ്
(മഴവിൽക്കുടന്ന….)

Read More

Kerala Malayalam Song Lyrics Page 9405 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9405

malayalam 9340പഴയ തുടിയും കുടവുമായൊരു പാണനാര്
പടികൾ തോറും പാടിയെത്തണ പാണനാര്
മടി നിറച്ചേ പോ പുന്നെല്ലിൻ മണി കൊറിച്ചേ പോ
കിളി പറഞ്ഞേ അകലെ നിന്നൊരു പൂവിളിച്ചെത്തം
(പഴയ തുടിയും…)

എന്തേ പൂങ്കിണ്ണം കൊട്ടാത്തൂ നീ
ഏറനാട്ടിലെ പുള്ളോത്തീ
എന്തേ പൂങ്കുഴൽ ഊതാത്തൂ നീ
വള്ളുവനാട്ടിലെ പൂങ്കാറ്റേ
കള്ളിയങ്കാട്ടിലെ വള്ളിക്കുടിലിലെ ആവണി വന്നീലേ
അക്കരക്കുന്നിലെ അന്തിവിളക്കിലും നെയ്ത്തിരി കത്തീലേ
(പഴയ തുടിയും…)

എന്തേ തിന്തക്കം തുള്ളാത്തൂ നീ
വേലക്കാവിലെ പൂത്തുമ്പീ
എന്തേ ചെന്തുടി കൊട്ടാത്തൂ നീ
നേർച്ചക്കാവടി പൊൻവില്ലിൽ
മുല്ലത്തറയിലെ വെള്ളിത്തളികയിൽ കുങ്കുമം കൂട്ടിയില്ലേ
മുത്തശ്ശിയമ്മക്ക് കുഞ്ഞിക്കിടാങ്ങള് മുത്തം നൽകിയില്ലേ
(പഴയ തുടിയും…)
Read More